SignIn
Kerala Kaumudi Online
Thursday, 19 September 2024 5.33 PM IST

എട്ട് മാസം, 5,186 സംരംഭകർ

Increase Font Size Decrease Font Size Print Page
entreu

തൃശൂർ : ഏപ്രിൽ മുതൽ ലക്ഷം സംരംഭം ആരംഭിക്കുക എന്ന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ എട്ട് മാസത്തിനിടെ ആരംഭിച്ചത് 5186 പുതിയ സംരംഭങ്ങൾ. പുതിയ സംരംഭങ്ങളുടെ ആരംഭത്തിലൂടെ 272.2 കോടിയുടെ മൂലധന നിക്ഷേപവും 11,208 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.

ഒരു ലക്ഷം പുതിയ സംരംഭം എന്ന പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിലെ 94 തദ്ദേശ സ്ഥാപനങ്ങളിലും വിവിധ ബാങ്കുകളുടെ പ്രതിനിധികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ ലോൺ ലൈസൻസ് മേള സംഘടിപ്പിച്ചു.

94 തദ്ദേശ സ്ഥാപനങ്ങളിൽ ലോൺ മേള

അഞ്ച് താലൂക്ക് വ്യവസായ ഓഫീസുകളുടെ പരിധിയിലുള്ള 94 തദ്ദേശ സ്ഥാപനങ്ങളിലും ലോൺ മേള സംഘടിപ്പിച്ചു. സംരംഭകർക്ക് വിവിധ ബാങ്കുകളിൽ നിന്ന് അനായാസം വായ്പ ലഭിക്കുന്നതിന് മേളകൾ സഹായകമായി. വായ്പാമേളകളിൽ ലഭിച്ച 698 അപേക്ഷകളിൽ 335 വായ്പ അനുവദിച്ചു. ആകെ 1790.3 ലക്ഷം രൂപയുടെ വായ്പ വിതരണം ചെയ്തു. ബാക്കി അപേക്ഷകൾ 30ന് അകം അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചു. കൂടാതെ വിവിധ വകുപ്പുകളുടെ ലൈസൻസുകൾക്കായി ലഭിച്ച 528 അപേക്ഷകളിൽ 319 ലൈസൻസ് വിതരണം ചെയ്യാനായി.

തൊഴിലവസരം, നിയോജക മണ്ഡലം തലം, വായ്പാ തുക

തൃശൂർ 1401 (52.1 കോടി)
വടക്കാഞ്ചേരി 983 (24.11)
നാട്ടിക 895 (20.73)
ചേലക്കര 892 (16.92)
ചാലക്കുടി 883 (27.18)

കൂടുതൽ സംരംഭം പ്രോത്സാഹിപ്പിക്കാനും തൊഴിലവസരം സൃഷ്ടിക്കാനുമായി 30ന് അകം ജില്ലയിലെ എല്ലാ നിയമസഭാ നിയോജക മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ അവലോകന യോഗം സംഘടിപ്പിക്കും. തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷന്മാർ, സെക്രട്ടറിമാർ, സംരംഭക വർഷവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

ഡോ. കെ.എസ്.കൃപകുമാർ
ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, ENTREPRENEUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.