കോന്നി : കൊക്കാത്തോട്ടിലെ തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന ഷെൽട്ടറിനു അരുവാപ്പുലം ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി. മുൻകൂർ അനുവാദമോ സമ്മതമോ വാങ്ങാതെ അനധികൃതമായി പാർപ്പിച്ചിരിക്കുന്നതായി ചൂണ്ടികാട്ടിയാണ് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം സ്ഥലമുടമ വലഞ്ചുഴി ഇടവയ്ക്കൽ മേലേതിൽ ഷെരീഫിന് നോട്ടീസ് നൽകിയത്. ഇദ്ദേഹത്തിന്റെ വസ്തു പാട്ടത്തിനെടുത്ത് കോന്നി ഷീജ മൻസിലിൽ അജാസ് തെരുവ് നായ്ക്കളുടെ സംരക്ഷണകേന്ദ്രം നടത്തി വരികയായിരുന്നു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ തെരുവിൽ നിന്ന് ലഭിക്കുന്ന നായകളെ ഇവിടെ എത്തിച്ചിരുന്നു. ഇവിടെ നായ്ക്കളെ പാർപ്പിക്കുന്നതിനെതിരെ പഞ്ചായത്തിൽ ലഭിച്ച പരാതികളെ തുടർന്നാണ് സംരക്ഷണകേന്ദ്രം നിറുത്തിവയ്ക്കാൻ നോട്ടീസ് നൽകിയത്. ഗ്രാമപഞ്ചായത്തിന്റെ നടപടിയെ തുടർന്ന് സംരക്ഷണകേന്ദ്രത്തിലെ നായ്ക്കളെ തെരുവിൽ തുറന്നുവിടാനേ കഴിയുകയുള്ളുവെന്ന് സംരക്ഷണ കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ അജാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |