SignIn
Kerala Kaumudi Online
Thursday, 19 September 2024 5.09 AM IST

റെസിഡൻഷ്യൽ സംരംഭകത്വ വർക്ക്‌ഷോപ്പ്

Increase Font Size Decrease Font Size Print Page
workshop

കൊച്ചി: വിദേശ വ്യാപാര മേഖലയിലെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി ത്രിദിന വർ‌ക്‌ഷോപ്പ് നടത്തുന്നു. ഒക്ടോബർ 12മുതൽ 14 വരെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്‌മെന്റ്(കെ.ഐ.ഇ.ഡി) കളമശേരി കാമ്പസിലാണ് വർക്‌ഷോപ്പ്. സംരംഭകർക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന കയറ്റുമതി, ഇറക്കുമതി മേഖലയിലെ അവസരങ്ങളെ കുറിച്ചുള്ള വർക്‌ഷോപ്പിൽ ഡയറക്ടറേറ്റ് ജനറൽ ഒഫ് ഫോറിൻ ട്രേഡ്, ഫെഡറേഷൻ ഒഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ, കസ്റ്റംസ്, വിവിധ ഇൻഡസ്ട്രി എക്‌സ്‌പെർട്‌സ്, മറ്റ് വിദഗ്ദ്ധർ തുടങ്ങിയവർ സെഷനുകൾ നയിക്കും. ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിലെ ഡോക്യുമെന്റേഷൻ നടപടിക്രമങ്ങൾ, വിദേശ വ്യാപാരത്തിൽ കസ്റ്റംസിന്റെ പങ്ക്, ക്രെഡിറ്റ് റിസ്‌ക് മാനേജ്‌മെന്റ്, എക്‌സ്‌പോർട്ട് ഫിനാൻസ് ആൻഡ് റിസ്‌ക് മാനേജ്‌മെന്റ്, അന്താരാഷ്ട്ര ഷിപ്പിംഗും ലോജിസ്റ്റിക്‌സും, എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ എന്നിവയെക്കുറിച്ച് മേഖലയിലെ സംരംഭകർ അനുഭവങ്ങൾ പങ്കുവെയ്ക്കും. വിവരങ്ങൾക്ക്:
0484 2532890, 2550322, 9605542061.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, WORKSHOP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.