SignIn
Kerala Kaumudi Online
Thursday, 19 September 2024 4.56 AM IST

ശ്രീകോവിൽ പുനരുദ്ധാരണ ധന സമാഹരണം

Increase Font Size Decrease Font Size Print Page

പത്തനംതിട്ട: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ധന സമാഹരണത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10ന് ചലചിത്ര സംവിധായകൻ മേജർ രവി ഉദ്ഘാടനം നിർവഹിക്കും. ക്ഷേത്രം പ്രസിഡന്റ് വികാസ് ടി.നായർ അദ്ധ്യക്ഷത വഹിക്കും. ബി.വിജയൻ, പ്രശാന്ത് ചന്ദ്രൻപിള്ള, കെ.അഖിൽകുമാർ , സി.ജയചന്ദ്രൻ എന്നിവർ സംസാരിക്കും. ക്ഷേത്രത്തിന്റെ പൗരാണികതയും തനിമയും നിലനിറുത്തിക്കൊണ്ട് ശിലയും, തേക്ക് തടിയും മാത്രം ഉപയോഗിച്ച് നിലവിലുള്ളതിനേക്കാൾ മനോഹരമായി നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ വൃക്ഷ പരിഗ്രഹവും വൃക്ഷപൂജയും മഴുകൊത്തും നടന്നു. തുടർന്ന് തേക്കുതടികൾ മുറിച്ച് വിവിധ ക്ഷേത്രങ്ങളുടെയും ഭക്തജനങ്ങളുടേയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഘോഷയാത്രയായി ക്ഷേത്രസന്നിധിയിൽ എത്തിച്ചു. പ്രശസ്ത വാസ്തു ശിൽപി കെ.കെ.ശിവന്റെ മേൽനോട്ടത്തിലാണ് പണികൾ നടക്കുന്നത്. കൃഷ്ണ ശിലയുടെ ഉളികൊത്ത് കർമ്മം ക്ഷേത്രസന്നിധിയിൽ ശിൽപി സദാശിവൻ ആചാരിയുടെ കാർമ്മികത്വത്തിൽ നടന്നു. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് വികാസ് ടി.നായർ,ഖജാൻജി ബി.വിജയൻ,സെക്രട്ടറി അഖിൽകുമാർ കെ, വൈസ് പ്രസിഡന്റ് പ്രശാന്ത് ചന്ദ്രൻപള്ള, ജോയിന്റ് സെക്രട്ടറി സി.ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.