ചേർത്തല:ഓണക്കാലത്ത് കഞ്ഞിക്കുഴി പഞ്ചായത്തിൽ കുടുംബശ്രീ വഴി വിറ്റഴിച്ചത് നാച്വറൽ കഞ്ഞിക്കുഴിയുടെ 15 ലക്ഷം രൂപയുടെഉത്പ്പന്നങ്ങൾ.പഞ്ചായത്തിൽ രൂപീകരിച്ച കുടുംബശ്രീ വിപണന ശൃംഖല വഴിയാണ് ഉത്പ്പന്നങ്ങൾ വിറ്റഴിച്ചത്.കഞ്ഞിക്കുഴിയിലെ കുടുംബശ്രീ അംഗങ്ങൾ ഉത്പ്പാദിപ്പിച്ച ഉത്പ്പന്നങ്ങളുടെ ബ്രാൻഡ് നെയിമാണ് നാച്വറൽ കഞ്ഞിക്കുഴി. വിപണി വിഷയമായപ്പോഴാണ് പഞ്ചായത്ത് സി.ഡി.എസ് മുഖാന്തിരം വാർഡുകളിൽ വിപണനത്തിനായി അഞ്ചംഗ സമിതിയെ നിശ്ചയിച്ചത്.
താമസിയാതെ വാർഡുകളിൽ സ്ഥിരം കടകളുടെ ചെയിൻ ഒഫ് ഷോപ്പി ആരംഭിക്കും.എസ്.എൻ. കോളജിനു സമീപം സ്ഥിരം കുടുംബശ്രീ സൂപ്പർ മാർക്കറ്റ് ആരംഭിക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷൻ അഞ്ചു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
വാർഡുകളിൽ രൂപീകരിച്ച വിപണന ശൃംഖല അംഗങ്ങൾക്കുള്ള കമ്മീഷൻ പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ വിതരണം ചെയ്തു.സി.ഡി.എസ് ചെയർ പേഴ്സൻ സുനിതാ സുനിൽ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,ഫാക്കൽറ്റി അംഗങ്ങളായ പി.എസ്.ഹരിദാസ്,കെ.കെ. പ്രതാപൻ,ടി.എൻ.വിശ്വനാഥൻ,റെജി പുഷ്പാംഗദൻ,രതി മോൾ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |