തലശേരി: ധർമ്മടം നിയോജക മണ്ഡലത്തിലെ ചരിത്ര പ്രാധാന്യമുള്ള മൊയ്തു പാലം പുതുക്കി നിർമിച്ച് വിനോദ സഞ്ചാരത്തിന് തുറന്നു കൊടുക്കുന്നത് സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പാലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തുകയായിരുന്നു അദ്ദേഹം.
1931ൽ ബ്രിട്ടീഷുകാർ പണിതതാണ് ഈ പാലം. തലശ്ശേരിയേയും കണ്ണൂരിനേയും ബന്ധിപ്പിച്ച് ദേശീയപാതയിൽ പുതിയ പാലം വന്നതോടെ മൊയ്തുപാലം ഉപേക്ഷിക്കപ്പെട്ട സ്ഥിതിയായി. ഉരുക്കുകൊണ്ടു നിർമ്മിച്ച മൊയ്തുപാലത്തിലൂടെ വാഹന ഗതാഗതം തീരെ കുറവാണ്.ഈ സാഹചര്യത്തിൽ പാലം അറ്റകുറ്റപ്പണികൾ ചെയ്ത് ബലപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാക്കി മാറ്റുന്നത് ധർമ്മടം,മുഴുപ്പിലങ്ങാടി ബീച്ചുകളുമായും തലശ്ശേരിയിലേയും കണ്ണൂരിലേയും പൈതൃക വിനോദ സഞ്ചാര കേന്ദ്രങ്ങളുമായും ബന്ധപെടുത്തിയുള്ള ടൂറിസം സർക്യൂട്ടിന് ഏറെ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |