പത്തനംതിട്ട : മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ഗാന്ധി ദർശൻ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് നിർവ്വഹിച്ചു.
ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. 'മെറിറ്റ് ഫെസ്റ്റിൽ 'എസ്.എസ്.എൽ.സി , പ്ലസ് ടൂ വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ചെന്നീർക്കര പഞ്ചായത്തിലെ കുട്ടികളെ അനുമോദിച്ചു. ഇലന്തൂർ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ കലാ അജിത് , കെ.ആർ.അശോക് കുമാർ, ഡോ.വി.ജി.വിജയകുമാർ , പഞ്ചായത്ത് അംഗങ്ങളായ സജി ജോൺ , കെ.ആർ.ശ്രീകുമാർ , നീതു രാജൻ , കെ.കെ.ശശി, ബിന്ദു .ടി ചാക്കോ, ആശാലതാ.ടി, ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി തോമസ് ചാക്കോ , ജില്ലാ ഭാരവാഹികളായ സിനു എബ്രഹാം, ഷിബി അനിൽ, ജോസ് എബ്രഹാം, മഞ്ചു ബിനോ, ജിജി ജോർജ്, ജെറിൻ ജോയിസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |