കാഞ്ഞങ്ങാട്: കേരള ഗവ.നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. ഇന്നലെ രാവിലെ പ്രസിഡന്റ് കെ.പി.ദിവ്യ പതാക ഉയർത്തിയതോടെയാണ് തുടക്കം. സ്വാഗത ഗാനത്തിനു ശേഷം പി.കെ.അച്ചാമ്മ രക്തസാക്ഷി പ്രമേയവും എം.വി.വിനീത അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.പി.ദിവ്യ അദ്ധ്യക്ഷത വഹിച്ചു.. സിഎച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.സി സുബൈദ ,പി.വേണുഗോപാൽ എന്നിവർ സംസാരിച്ചു. പി.വി. പവിത്രൻ സ്വാഗതവും പി.വി.അനീഷ് നന്ദിയും പറഞ്ഞു. അനുമോദന യാത്രയയപ്പ് സമ്മേളനം വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം ഖമറു സമൻ ഉദ്ഘാടനം ചെയ്തു.അഭിവാദ്യങ്ങൾ അർപ്പിച്ച് ശ്രീജ പള്ളിക്കര സംസാരിച്ചു. കെ.വി.നിമേഷ് ബാബു പ്രമേയങ്ങൾ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |