കൊച്ചി: കൗമാരക്കാരുടെയും കുട്ടികളുടെയും ഓൺലൈൻ ഉപയോഗം നിരീക്ഷിക്കാനും ഇടപെടാനും രക്ഷിതാക്കളെ സഹായിക്കുന്ന സംവിധാനം ഇൻസ്റ്റഗ്രാം ആരംഭിച്ചു. പേരന്റൽ സൂപ്പർവിഷൻ ടൂൾസ്, ഫാമിലി സെന്റർ എന്നിവ മലയാള ഭാഷയിലും ലഭിക്കും.
കൗമാരക്കാരുടെ ഓൺലൈൻ ഉപയോഗത്തിൽ ഇടപെടാതെ തന്നെ മാതാപിതാക്കൾക്ക് നിരീക്ഷണം നടത്തി സൈബർ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നതാണ് സംവിധാനമെന്ന് ഫേസ്ബുക്ക് ഇന്ത്യ (മെറ്റ) ഇൻസ്റ്റഗ്രാം പബ്ളിക് പോളിസി വിഭാഗം മേധാവി നതാഷ ജോഗ് പറഞ്ഞു. ഇതിനായി പ്രത്യേക ടൂളുകൾ, റിസോഴ്സുകൾ, വിദഗ്ദ്ധരിൽ നിന്ന് വിവരങ്ങൾ അറിയാൻ സൗകര്യം എന്നിവ ഇൻസ്റ്റഗ്രാം ഫാമിലി സെന്ററിൽ ഒരുക്കിയിട്ടുണ്ട്. രക്ഷിതാക്കളും കൗമാരക്കാരും തമ്മിലെ ആശയവിനിമയം ആരോഗ്യകരമാക്കാൻ സഹായിക്കുന്നതാണ് സംവിധാനമെന്ന് അവർ പറഞ്ഞു.
സുരക്ഷാസൗകര്യങ്ങൾ
കുട്ടികൾ എത്രസമയം ഓൺലൈനിൽ ചെലവഴിക്കുന്നെന്ന് നിരീക്ഷിക്കാൻ സ്ക്രീൻ സമയപരിധി. ദിവസത്തിലെയും ആഴ്ചയിലെയും സമയം ക്രമീകരിക്കാം
കുട്ടികൾ ഉപയോഗിക്കുന്ന അക്കൗണ്ടുകൾ ഏതെന്ന് കാണാൻ കഴിയും
കുട്ടികളുടെ ഓൺലൈൻ ഉപയോഗം സംബന്ധിച്ച അറിയിപ്പുകൾ രക്ഷിതാക്കൾക്ക് ലഭിക്കും
18 വയസിൽ താഴെയുള്ളവരെ പ്രത്യേക അക്കൗണ്ടിൽ പ്രവേശിപ്പിക്കും
അനാവശ്യ സൗഹൃദങ്ങൾ തടയുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കും
പ്രായത്തിന് അനുയോജ്യമല്ലാത്ത പരസ്യങ്ങൾ അനുവദിക്കില്ല
സൈബർ ഉപയോഗം സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും ലേഖനങ്ങളും വീഡിയോകളും രക്ഷിതാക്കൾക്കും കൗമാരക്കാർക്കും ലഭ്യമാക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |