തൃശൂർ: വയോജന ദിനത്തിൽ സൗജന്യ വിനോദ യാത്ര സംഘടിപ്പിക്കും. ഇന്ന് രാവിലെ 7.45ന് തോളുർ പഞ്ചായത്തിലെ 65 വയസ് കഴിഞ്ഞവരും ജില്ലയിൽ ഇതര പഞ്ചായത്തുകളിലെ 70 വയസ് കഴിഞ്ഞവരും ജില്ലയിലെ എല്ലാ ഓർഫനേജുകളിലെയും 60 വയസ് തികഞ്ഞ അന്തേവാസികൾക്കുമായി കാരുണ്യ നടത്തുന്ന സൗജന്യ യാത്രയിൽ നാനൂറോളം വയോജനങ്ങൾ പങ്കെടുക്കും.
ആനന്ദ യാത്ര പറപ്പൂർ മാർക്കറ്റിൽ സേവ്യർ ചിറ്റിലപ്പിള്ളിയും എം.എൽ.എയും ഫാ. ആന്റണി ആലൂക്കയും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പോൾസൺ അദ്ധ്യക്ഷനാകും. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ ആനി ജോസ് മുഖ്യാതിഥിയാകും.
8.3 ന് വടക്കുന്നാഥൻ ക്ഷേത്ര മൈതാനിയിൽ നൽകുന്ന സ്വീകരണ യോഗത്തിൽ ബിഷപ്പ് മാർ. ടോണി നീലങ്കാവിൽ അനുഗ്രഹ പ്രഭാഷണം നടത്തും. കല്യാൺ സിൽക്സ് എം.ഡി: ടി.എസ്. പട്ടാഭിരാമൻ, ഡബിൾ ഹോഴ്സ് എം.ഡി: സജീവ് മഞ്ഞില എന്നിവർ പങ്കെടുക്കും.
ഫോർട്ട് കൊച്ചിയിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം വല്ലാർപ്പാടം വഴി മറൈൻ ഡ്രൈവിലെത്തി കൊച്ചിക്കായലിൽ ബോട്ടിംഗും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |