മുക്കം: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മിലാദ് കാമ്പയിനിന്റെ ഭാഗമായി മുക്കം സോൺ പരിധിയിലെ സുന്നി സംഘടനകൾ ചേർന്ന് മുക്കത്ത് മിലാദ് സന്ദേശ റാലിനടത്തി. മുക്കം കടവ് പാലം പരിസരത്തു നിന്നാരംഭിച്ച റാലി അഭിലാഷ് ജംഗ്ഷൻ വഴി മുക്കം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. എസ്.എസ്.എഫ്. ജില്ലാസെക്രട്ടറി അബ്ദുൽ വാഹിദ് സഖാഫി കുളങ്ങര മിലാദ് സന്ദേശ പ്രഭാഷണം നടത്തി. കെ.എസ്.എ. തങ്ങൾ ചെറുവാടി ,യു.പി.അബ്ദുൽ ഹമീദ് ,കെ. എം. അബ്ദുൽ ഹമീദ് ,കുണ്ടുങ്ങൽ മുഹമ്മദ് ,കെ.ടി. അബ്ദുൽ ഹമീദ് ഹാജി,എം.പി. ബഷീർ ഹാജി,സി. കെ.ഷമീർ ,കെ. അഹമ്മദ് ഷാഫി, മജീദ് പൂത്തൊടി ,സുൽഫീക്കർ സഖാഫി ,സലാം മുസ്ലിയാർ പുന്നക്കൽ ,നിഷാദ് കാരമൂല, ഹമീദ് സഖാഫി വലിയപറമ്പ് ,കെ.വി.അഷ്റഫ് ,മുഹമ്മദ് റിശാൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |