കൊടുങ്ങല്ലൂർ: നഗരത്തിലെ തിരക്കേറിയ കാവിൽക്കടവ് ബസ് സ്റ്റാൻഡിന് മുൻവശം പാതയോരത്ത് തുറന്ന് കിടന്ന കാനയിൽ വീണ് കാർ കുടുങ്ങി. എതിർവശത്തുകൂടി വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് കാർ കാനയിലേക്ക് ചരിഞ്ഞത്. ഇതേതുടർന്ന് മണ്ണിടിഞ്ഞ് ഇവിടെ വലിയ ഗർത്തം രൂപപ്പെട്ടു. ആർക്കും പരിക്കൊന്നുമില്ല. കാലങ്ങളായി കാന മുകളിൽ മൂടി ഇല്ലാതെ തുറന്ന് കിടക്കുകയാണ്. വാഹന യാത്രികരും കാൽനടയാത്രികരും സ്ലാബ് ഇല്ലാതെയുള്ള കാനയിൽ വീഴാൻ സാദ്ധ്യത ഏറെയുണ്ട്. ഇത്തരത്തിൽ നഗരത്തിൽ പലയിടങ്ങളിലും കാന മൂടി ഇല്ലാതെ തുറന്നു കിടക്കുന്നുണ്ട്. നഗരസഭയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും കീഴിലുള്ള കാനകളാണ് തുറന്നു കിടന്ന് അപകടക്കെണി സൃഷ്ടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |