തൃശൂർ: എൻ.ജി.ഒ യൂണിയൻ ജില്ല സമ്മേളനം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വരദൻ അദ്ധ്യക്ഷനായി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.എം.ഹാജിറ, കെ.വി.പ്രഫുൽ, സംസ്ഥാന കമ്മറ്റി അംഗം ഇ.നന്ദകുമാർ, ജില്ലാസെക്രട്ടറി പി.ബി.ഹരിലാൽ, ട്രഷറർ ഒ.പി.ബിജോയ് എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി പി. വരദൻ (പ്രസിഡന്റ്), ആർ.എൽ.സിന്ധു, എം.കെ.ബാബ (വൈസ് പ്രസിഡന്റുമാർ), പി.ബി.ഹരിലാൽ(സെക്രട്ടറി), പി.ജി.കൃഷ്ണകുമാർ, പി.സുനിഷ് (ജോ.സെക്രട്ടറിമാർ), ഒ.പി.ബിജോയ് (ട്രഷറർ). പി.ജോയ്മോൻ, കെ.എസ്.ബിനോയ് , ടി.എൻ.സിജുമോൻ, വി.വിമോദ്, സി.ആനന്ദ്, എം.എച്ച് റാഫി, സലിംഷ , പി.അജിത, കെ.എം.ഷർമിള, എസ്.നവീൻ (സെക്രട്ടേറിയറ്റ് അംഗങ്ങൾ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |