കോഴിക്കോട്: മെഡി. കോളേജ് കാമ്പസിലെ വിവാദമായ മതിൽപൊളിച്ച് നാട്ടുകാരുടെ പ്രതിഷേധം. റീജിയണൽ കെമിക്കൽ എക്സാമിനേഷൻ ലാബിന് സമീപത്ത് നിർമിച്ചുകൊണ്ടിരിക്കുന്ന ചുറ്റുമതിലാണ് ഇന്നലെ രാവിലെ പൊളിച്ചത്. മൂഴിക്കൽ കാളാണ്ടിത്താഴം വഴി മെഡി. കോളേജിലേക്ക് കയറിവരുന്ന റോഡ് തടസപ്പെടുത്തി സുരക്ഷാ പ്രശ്നത്തിന്റെ പേരിൽ നിർമിച്ച മതിലാണ് പൊളിച്ചത്. ഇവിടെ കഴിഞ്ഞ വർഷം മതിൽ നിർമാണം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ചുറ്റുമതിൽ പൊളിച്ചുമാറ്റിയത് കാമ്പസിന്റെ സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്ക് പ്രിൻസിപ്പൽ ഡോ.ഇ.വി ഗോപി പരാതി നൽകി.
ചുറ്റുമതിൽ പൊളിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മെഡി. കോളേജ് കാമ്പസ് റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |