കോഴിക്കോട്: ഗുഡല്ലൂർ ചിന്താമണി വാഗ്വീശ്വരി ക്ഷേത്രത്തിലെ സ്വാമിനി മാതാ അംബികാ ചൈതന്യമയി 16ന് കോഴിക്കോട് എത്തും. സനാതന പരിപാലന സംഘത്തിന്റെയും ഭാരതീയ തിയ്യ സഭയുടെയും സംയുക്താഭിമുഖ്യത്തിൽ രാവിലെ 10ന് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന് സമീപം ചൈതന്യ ഹാളിൽ സ്വീകരണം നൽകും. ഇൻഡോർ സ്റ്റേഡിയത്തിൽ നിന്ന് പൂർണ കുംഭം നൽകി സംഘാടക സമിതി ചെയർമാൻ രാമസിംഹനും (സംവിധായകൻ അലി അക്ബർ) ഭക്തരും ചേർന്ന് സ്വീകരിക്കും. ശ്രീകണ്ഠേശ്വര ക്ഷേത്രം, തളി ക്ഷേത്രം, ബേപ്പൂർ മഹാദേവ ക്ഷേത്രം, ബേപ്പൂർ ഭദ്രകാളി ക്ഷേത്രം, നടുവട്ടം പാറപ്പുറം ക്ഷേത്രം, കണ്ണഞ്ചേരി മഹാഗണിപതി ക്ഷേത്രം , മീഞ്ചന്ത തിരുവച്ചിറ ക്ഷേത്രം, തൊടിയിൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ ഭാരവാഹികളും മാതൃ സമിതി അംഗങ്ങളും മത-സാമുദായിക സംഘടനകളും പങ്കെടുക്കും. പി.വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ഡിസംബർ 8ന് കോഴിക്കോട് ശ്രീ മാതാ അംബികാ ചൈതന്യമയിയുടെ നേതൃത്വത്തിൽ നടത്തുന്ന ചിന്താമണി ഗണേശ യാഗത്തിന് മുന്നോടിയായാണ് സന്ദർശനം. യാഗത്തിന്റെ വിപുലമായ സംഘാടക സമിതി അമ്മയുടെ സാന്നിദ്ധ്യത്തിൽ ചേരും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി വൈസ് ചെയർമാൻ സുരേഷ് നിലമ്പൂർ , സി.പി പ്രേമരാജ്, പി . റിലേഷ് ബാബു, പൃഥിരാജ് നാറാത്ത് , സുനിൽ പയ്യേരി, ഷൈജു പിണ്ണാണത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |