തൃക്കരിപ്പൂർ : ഗാന്ധി -ജെ.പി- ലോഹ്യ പക്ഷാചരണത്തിന്റെ ഭാഗമായി എൽ.ജെ.ഡി. തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന കാൽ നട ജാഥയുടെ സമാപന യോഗം സംസ്ഥാന സിക്രട്ടറി സലിം മടവൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ജാഥ. വെങ്ങാട്ട് കുഞ്ഞിരാമന്റെ നേതൃത്വത്തിൽ ജാഥ ഉടുമ്പുന്തല , മധുരം കൈ, ബീരിച്ചേരി, തങ്കയം, എടാട്ടുമ്മൽ, കൊയോങ്കര എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം തങ്കയം മുക്കിൽ നിന്നും ബഹുജന റാലിയായി തൃക്കരിപ്പൂരിലെത്തി. സമാപനയോഗത്തിൽ വെങ്ങാട്ട് കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് ടി.വി.ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറിമാരായ വി.വി.കൃഷ്ണൻ, ഇ.വി.ഗണേശൻ, എച്ച്.എം.എസ്. സംസ്ഥാന സിക്രട്ടറി പി.വി.തമ്പാൻ, എം. മനു, ടി. അജിത സംസാരിച്ചു. വി.കെ.ചന്ദ്രൻ സ്വാഗതവും കാര്യത്ത് രമേശൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |