SignIn
Kerala Kaumudi Online
Thursday, 19 September 2024 10.06 AM IST

വടക്കഞ്ചേരി അപകടം: രണ്ട് ലക്ഷം നൽകും

Increase Font Size Decrease Font Size Print Page
1

തൃശൂർ: വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മന്ത്രി കെ. രാജൻ അറിയിച്ചു. ഓൺലൈനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തെ നൽകിയ അടിയന്തര സഹായത്തിന് പുറമേയാണ് രണ്ട് ലക്ഷം രൂപ നൽകുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിക്കുക. പരിക്കേറ്റ് തുടർ ചികിത്സ ആവശ്യമുള്ളവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും. നിയമം ലംഘിച്ച് സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടക്കുന്ന നടപടികൾ തുടരും. ഇക്കാര്യത്തിൽ സർക്കാർ എടുത്ത തീരുമാനത്തിൽ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.