കുന്ദമംഗലം: പന്ത്രണ്ടാമത് വാഫി വഫിയ്യ സീ സോൺ കലോത്സവം കളൻതോട് മദാരി ജുസുന്നയിൽ ആരംഭിച്ചു. കലോത്സവത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 19 കോളേജുകളിൽ നിന്നായി 400ൽ പരം വിദ്യാർത്ഥികൾ മുപ്പതിലധികം മത്സരങ്ങളിൽ മാറ്റുരയ്ക്കും. മലപ്പുറം ജില്ലയിലെ പാങ്ങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോ ഡിനേഷൻ ഓഫ് ഇസ്ലാമിക് കോളെജിസിന് കീഴിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ സംഘടനയായ വാഫി സ്റ്റുഡന്റസ് ഫെഡറേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കലോത്സവം. ഇതിന്റെ സംസ്ഥാന കലോത്സവം 20,21 തീയതികളിൽ സ്വപ്നനഗരിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി.കെ.അബ്ദുൽ ഹഖീം,മെഹറൂഫ് ജുനൈദ് വാഫി, ഷെഫീക്ക് എടക്കനാട്, സിദ്ധീഖ് പിലാശ്ശേരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |