കോട്ടയം . കോട്ടയം നഗരസഭയിലും പനച്ചിക്കാട് പഞ്ചായത്തിലും കിഫ്ബി കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കാനായി കുഴിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള പ്രവൃത്തികൾ ജലഅതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചതായും രണ്ടാഴ്ച കൊണ്ട് പൂർത്തീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ദേവലോകം, മുട്ടമ്പലം, ഈരയിൽ കടവ് റോഡ് എന്നിവിടങ്ങളിലെ ജല അതോറിറ്റി പ്രവർത്തികൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 50 കോടി രൂപ ചെലവിലാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പൂർത്തീകരിച്ചെങ്കിലും റോഡുകൾ പൂർവസ്ഥിതിയിലാക്കിയില്ലെന്ന പരാതികളുണ്ടായി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുകയാണ് സർക്കാർ നിലപാട്. കാലാവസ്ഥ പ്രതികൂലമാകും മുമ്പ് റോഡ് പുനരുദ്ധരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |