SignIn
Kerala Kaumudi Online
Friday, 20 September 2024 3.17 PM IST

കാർഷിക സെൻസസ് ഒന്നാംഘട്ടം നവംബറിൽ

Increase Font Size Decrease Font Size Print Page
sikha

തൃശൂർ: കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണം നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തും. സെൻസസിന്റെ ജില്ലാതല പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ വികസന കമ്മിഷണർ ശിഖ സുരേന്ദ്രൻ നിർവഹിച്ചു. കാർഷിക മേഖലയിൽ വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്യാനും സാമൂഹിക, സാമ്പത്തിക നയരൂപീകരണത്തിനുള്ള വിവര ശേഖരണത്തിനുമാണ് സെൻസസ്. എല്ലാ വാർഡിലെയും ഭൂവുടമസ്ഥരുടെയും ഓപ്പറേഷണൽ ഹോൾഡർമാരുടെയും കൈവശ ഭൂമിയുടെ എണ്ണം, വിസ്തൃതി, സാമൂഹിക വിഭാഗം, ജെൻഡർ, ഉടമസ്ഥത, തരം തുടങ്ങിയ വിവരങ്ങളാണ് ഒന്നാംഘട്ടത്തിൽ ശേഖരിക്കുക. വാർഡുകളുടെ 20 ശതമാനം വാർഡിൽ നിന്നുള്ള തെരഞ്ഞെടുക്കുന്ന ഹോൾഡിംഗുകളിൽ നിന്ന് കൃഷിരീതി, ജലസേചനം തുടങ്ങിയ വിവരങ്ങൾ രണ്ടാം ഘട്ടമായി ശേഖരിക്കും. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടർ സിൻസിമോൾ ആന്റണി അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ഡയറക്ടർ (ജനറൽ) ലതാകുമാരി മുഖ്യപ്രഭാഷണം നടത്തി. എ.എം.സുമ, കെ.ടി.ലേഖ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, SENSES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.