റാന്നി : ഡിസംബർ 15 മുതൽ റാന്നിയിൽ നടക്കുന്ന അയ്യപ്പ ഭാഗവത മഹാ സത്രത്തിന്റെ പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചുനടന്ന മണികണ്ഠ സമ്മേളനം വടശേരിക്കര ചെറുകാവ് ദേവീ ക്ഷേത്രത്തിൽ ചലച്ചിത്രതാരം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. പ്രമോദ് നാരായണൻ എം.എൽ.എ, പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
18 മാളികപ്പുറങ്ങൾക്കും മണികണ്ഠൻമാർക്കും വ്രതമാല അണിയിക്കുകയും ദക്ഷിണ നൽകുകയും ചെയ്തു. ചെറുകാവ് ദേവീക്ഷേത്രത്തിൽ നിന്ന് പൂജിച്ച വ്രതമാലകളാണ് കുട്ടികളെ അണിയിച്ചത്. പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ കീർത്തനം ആലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |