SignIn
Kerala Kaumudi Online
Thursday, 19 September 2024 3.58 AM IST

ഫിൻജെന്റ് സ്ത്രീസൗഹൃദ തൊഴിലിടം

Increase Font Size Decrease Font Size Print Page
company

കൊച്ചി: 2022ലെ ഏറ്റവും മികച്ച പത്ത് സ്ത്രീസൗഹൃദ തൊഴിലിടങ്ങളിലൊന്നായി ഇൻഫോപാർക്ക് ആസ്ഥാനമായ ഫിൻജെന്റ് ഗ്ലോബൽ സൊലൂഷൻസിനെ തിരഞ്ഞെടുത്തു. 'ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇന്ത്യ'യുടെ സർവേയിലാണ് കണ്ടെത്തൽ.
സ്ത്രീസുരക്ഷയിലും ഉന്നമനത്തിലും ശ്രദ്ധിക്കുന്നതിനൊപ്പം കുടുംബാംഗങ്ങൾക്ക് അവസരങ്ങളും വേദികളും ഒരുക്കുന്നുണ്ടെന്ന് ഫിൻജെന്റ് പീപ്പിൾ ഓപ്പറേഷൻസ് സീനിയർ മാനേജർ ക്രിസ്റ്റി മരിയ ജോസ് പറഞ്ഞു. ജോലിയുടെ ഇടവേളകളിലും പ്രസവകാലത്തും സ്ത്രീകൾക്ക് പ്രത്യേകശ്രദ്ധ നൽകുന്നുണ്ട്.

2007ൽ സ്ഥാപിക്കപ്പെട്ട ഫിൻജെന്റ് സ്മാർട്ട് സാങ്കേതികവിദ്യാരംഗത്താണ് പ്രവർത്തിക്കുന്നത്. 2021ൽ മുന്നൂറിലധികം ജീവനക്കാരെ റിക്രൂട്ട് ചെയ്തിരുന്നു. കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, FINGENT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.