തൃശൂർ : നാടിന്റെ ഭാവിക്ക് മേൽ ഇരുൾ മൂടുന്ന വിധം വ്യാപിക്കുന്ന ലഹരി എന്ന വിപത്തിനോട് നോ പറയാനുള്ള സ്വയാർജ്ജിത കരുത്ത് ഓരോ വ്യക്തിയിലും വളർന്നുവരേണ്ടതുണ്ടെന്ന് കളക്ടർ ഹരിത വി.കുമാർ. ജില്ലാ ഇൻഫർമേഷൻ ഓഫീസും നാഷണൽ സർവീസ് സ്കീമും സംയുക്തമായി സംഘടിപ്പിച്ച 'നോ ടു ഡ്രഗ്സ്' പാനൽ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജീവിതം തന്നെ ലഹരിയായി കാണാനും ഏതാനും രാസപദാർത്ഥം നൽകുന്ന താത്കാലിക ആനന്ദത്തിന്റെ അടിമകളായി സ്വയം നശിക്കാതിരിക്കാനുമുള്ള ജാഗ്രതയാണ് ആവശ്യമെന്നും അവർ പറഞ്ഞു. ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, ഷീബ അമീർ, ടി.വി.സജീവ്, ഡോ.പി.സി.സിജി, ഡോ.ആർ.രമ്യ, ഡോ.സെബിദ് കുമാർ, വടക്കേക്കാട് സി.ഐ.അമൃത് രംഗൻ എന്നിവർ പങ്കെടുത്തു. വിവിധ വിദ്യാർത്ഥി പ്രതിനിധികൾ ചർച്ചയുടെ ഭാഗമായി. രാജീവ് വെങ്കിടങ്ങിന്റെ ലഹരി വിരുദ്ധ ഓട്ടൻതുള്ളൽ അരങ്ങേറി. ഐ.പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ വി.ആർ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എ.കെ.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സി.പി.അബ്ദുൾ കരീം, ഡോ.സോണി ടി.എൽ, സജീവ് കൃഷ്ണൻ എം.എ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |