കോട്ടയം. പട്ടികജാതി-പട്ടികവർഗ കുടുംബങ്ങൾക്ക് വഴി നടക്കാനുളള അവകാശം സ്ഥാപിച്ചു കിട്ടുന്നതിന് അടിയന്തരമായി നിയമനിർമാണം വേണമെന്ന് പട്ടികജാതി-പട്ടിക ഗോത്രവർഗ കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി. കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-പട്ടിക ഗോത്രവർഗ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ വഴിയും വഴി നടക്കാനുളള അവകാശവും നിഷേധിക്കുന്നതും അതിർത്തി തർക്കവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രേഖകളുടെ അഭാവം മൂലവും ഇത്തരം കേസുകൾ കോടതി വഴി മാത്രമേ തീർപ്പുകൽപ്പിക്കാനാവൂ എന്നതും തിരിച്ചടിയാകുന്നു. ഇതു സംബന്ധിച്ച് നിയമനിർമ്മാണം നടത്തണമെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കമ്മിഷൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |