ബാലുശ്ശേരി: വെള്ളപ്പൊക്ക സാദ്ധ്യതയുണ്ടായാൽ ഫോണിൽ അലാറവും, അലർട്ട് കോളും വരും. പയ്യോളി ടി.എസ്.ജി.വി. എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥികളായ സ്വാതി ജിയും സിദാനും ശാസ്ത്രമേളയിലെത്തിച്ച ഫ്ലഡ് അലാറം മെഷീനാണ് ശാസ്ത്ര മുന്നേറ്റത്തിന് പുതിയ മാതൃകയായത്.
പച്ച, മഞ്ഞ, ചുവപ്പ് സിഗ്നലുകൾ ഘടിപ്പിച്ച കുഴൽ വെള്ളത്തിൽ ഇറക്കി വെച്ചാണ് ഫ്ലഡ് അലാറം പ്രവർത്തിക്കുന്നത്. കുഴലിന്റെ അറ്റത്ത് വാട്ടർ ലെവലിൽ സെൻസറും ഘടിപ്പിച്ചിട്ടുണ്ട്. ഇതു വഴിയാണ് വെള്ളം കൂടുമ്പോൾ അലർട്ട് ഫോണിൽ വരുന്നത്. പച്ച നിറം സാധാരണ വെള്ളത്തിന്റെ അളവും വെള്ളം 50 ശതമാനം എത്തുമ്പോൾ മഞ്ഞ നിറമാവുകയും ചെയ്യും. ഈ സമയത്ത് ഫോണിൽ ജാഗ്രതാ നിർദ്ദേശം വരികയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. ചുവപ്പ് വെള്ളപ്പൊക്കത്തിന്റെ തീവ്രത കൂടിയെന്നും ഉടൻ വെള്ളപ്പൊക്കമുണ്ടാകുമെന്നും സൂചിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |