തൃശൂർ: എൻ.സി.സിയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ വേണ്ടത് ചെയ്യുമെന്ന് റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു. എൻ.സി.സിയുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്. ലഹരിവിരുദ്ധ ബോധവത്കരണം, സാമൂഹ്യസുരക്ഷാ മിഷന്റെ വി കെയർ തുടങ്ങിയവ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. പൊലീസ് അക്കാഡമിയിൽ നടന്നുവന്നിരുന്ന സംസ്ഥാനതല മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ന്യൂഡൽഹിയിലെ എൻ.സി.സി റിപ്പബ്ലിക്ദിന ക്യാമ്പിന്റെ സംസ്ഥാനതല മത്സരമാണ് പൊലീസ് അക്കാഡമിയിൽ നടന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് തുടങ്ങി 5 മേഖലകളിലെ കേഡറ്റുകൾ മത്സരിച്ചു. തിരുവനന്തപുരം ഒന്നാം സ്ഥാനവും എറണാകുളം രണ്ടാം സ്ഥാനവും നേടി. എറണാകുളം ഗ്രൂപ്പ് കമാൻഡർ ഹരികൃഷ്ണൻ, കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ അഡീഷണൽ ഡയറക്ടർ ജനറൽ അലോക് ബെറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |