കാഞ്ഞങ്ങാട്: ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ദുർഗ്ഗാ ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി, എൻ.എസ്.എസ് വിദ്യാർത്ഥികൾ സൈക്കിൾ റാലിയും ലഘുലേഖ വിതരണവും ഫ്ലാഷ് മോബും സ്കിറ്റും നടത്തി. വിദ്യാലയത്തിൽ നിന്നും ആരംഭിച്ച റാലി ബസ്സ്റ്റാൻഡ് പരിസരത്ത് 32 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ സി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.വി അനിത അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത മുഖ്യാതിഥിയായിരുന്നു. ഡി.ഇ.ഒ എം. സുരേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് പല്ലവ നാരായണൻ, സ്കൂൾ ഹെഡ്മാസ്റ്റർ വിനോദ് കുമാർ മേലത്ത്, പി. ഗോപീകൃഷ്ണൻ, കെ. വിജയകൃഷ്ണൻ, കെ. അഞ്ജലി, കെ.ടി ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരം, മാന്തോപ്പ് മൈതാനം, സ്കൂൾ പരിസരം എന്നിവിടങ്ങളിലും കാമ്പയിൻ പരിപാടി നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |