കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഹൊസ്ദുർഗ് യൂണിറ്റ് കുടുംബമേള കാരാട്ട് വയൽ പെൻഷൻ ഭവനിൽ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. മാധവൻ നായർ ഉദ്ഘാടനം ചെയ്തു. ഡോ. എ.എം. ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് കെ. രവീന്ദ്രൻ അദ്ധ്യക്ഷനായി. മികച്ച ക്ഷീരകർഷകൻ എം. ബാലകൃഷ്ണൻ ചാപ്പയിനെയും മുതിർന്ന അംഗങ്ങളെയും ആദരിച്ചു. പെൻഷൻ കുടുംബാംഗങ്ങളിൽപ്പെട്ട മക്കൾ, പേര മക്കൾ എന്നിവരിൽ മികച്ച വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. എസ്. ഗോപാലകൃഷ്ണൻ, വി.വി. ബാലകൃഷ്ണൻ, കെ. സുകുമാരൻ, കോമൻ കല്ലിങ്കൽ, കെ.പി. കമ്മാരൻ നായർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. ചന്ദ്രശേഖരൻ സ്വാഗതവും കൺവീനർ വി. കുഞ്ഞമ്പു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |