കോഴിക്കോട്: ഇടതുഭരണകാലത്ത് ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവരുന്നത് തുടർക്കഥയാവുകയാണെന്നും കുടിശ്ശിക ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യം സിവിൽ സർവീസിലെ ഐ.എ.എസ്, ഐ.പി.എസ് ശ്രേണിയിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയത് അന്യായമാണെന്നും എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി പറഞ്ഞു .
എൻ.ജി.ഒ. അസോസിയേഷൻ 49ാം സ്ഥാപകദിനാചരണം താമരശ്ശേരി മിനി സിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രൂക്ഷമായ വിലക്കയറ്റo നേരിടുന്ന സാഹചര്യത്തിൽ കുടിശ്ശിക ക്ഷാമബത്ത അടിസ്ഥാന വിഭാഗം ജീവനക്കാർക്ക് അനുവദിക്കാത്തത് സാമാന്യ നീതിക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം സി.കെ.സതീശൻ അദ്ധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി പി.അരുൺ, കെ.കെ.ഷൈജേഷ്, സി.കെ.അബ്ദുൾ റഷീദ്, പി.ഉണ്ണിക്കണ്ണൻ,
പി.ആർ പ്രഭീഷ് മോൻ, എം.എം.വിഷ്ണു, കെ.ബീന, ജൂബി ജോസഫ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |