പ്രമാടം : തെങ്ങുംകാവ് ഗവ.എൽ.പി സ്കൂളിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാക്ഷണം നടത്തി. വാർഡ് മെമ്പർ അമൃതാ സജയൻ, പ്രഥമാദ്ധ്യാപകൻ ഫിലിപ്പ് ജോർജ്, പൂർവ വിദ്യാർത്ഥി പ്രതിനിധികളായ ടി.എസ്.ഗോപി, രാജീവ് രാജ്, സീനിയർ അസിസ്റ്റന്റ് കവിതാ പീതാംബരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.എസ്.ഗോപി (പ്രസിഡന്റ്), രാജീവ് രാജ് (സെക്രട്ടറി), പി.എൻ.സദാശിവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |