മുണ്ടക്കയം. വന്യമൃഗ അക്രമണത്തിനെതിരെ ഐക്യ മല അരയ മഹാസഭയുടെ പ്രക്ഷോഭ പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഫോറസ്റ്റ് സ്റ്റേഷനുകളിലേക്ക് മാർച്ചും ധർണയും നടത്തും. മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ സജീവ് ഉദ്ഘാടനം ചെയ്യും. സഭാ പ്രസിഡന്റ് സി ആർ. ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് ഷൈലജ നാരായണൻ, പ്രൊഫ. വി.ജി.ഹരീഷ് കുമാർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.കെ.സനൽകുമാർ, പ്രൊഫ.സ്വാതി കെ.ശിവൻ എന്നിവർ മറ്റു കേന്ദ്രങ്ങളിലെ മാർച്ച് ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ നേതാക്കളും പങ്കെടുക്കുമെന്ന് സെക്രട്ടറി പത്മാക്ഷി വിശ്വംഭരൻ, ജില്ലാ സെക്രട്ടറി ദിവാകരൻ അറക്കുളം തുടങ്ങിയവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |