തൃപ്പൂണിത്തുറ: നഗരസഭയും നഗരത്തിലെ സ്കൂൾ- കോളേജ് വിദ്യാർത്ഥികളും സംയുക്തമായി കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ കാമ്പയിൽ നടത്തി. ഗവ.ഗേൾസ് സ്കൂൾ, സംസ്കൃത സ്കൂൾ, ഇരുമ്പനം വി.എച്ച്.സി, ഗവ. ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലെയും നഗരത്തിലെ മുഴുവൻ കോളേജുകളിലെയും വിദ്യാർത്ഥികൾ മനുഷ്യചങ്ങലയിൽ പങ്കെടുത്തു. പ്രതീകാത്മകമായി ലഹരി ഉത്പ്പന്നം കത്തിച്ചു. ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. കുമാരി ജ്യോത്സ്യന സുബ്രഹ്മണ്യൻ ലഹരി ഉപയോഗത്തെ ആസ്പദമാക്കി നടത്തിയ ഓട്ടംതുളളൽ അരങ്ങേറി. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് എല്ലാവരും ചേർന്ന് ഹൈഡ്രജൻ നിറച്ച ബഹുവർണ്ണ ബലൂൺ ആകാശത്ത് പറത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |