മുക്കം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാർ നവംബർ 19 ന് നടത്തുന്ന പണിമുടക്ക് സമരത്തിന്റെ ഭാഗമായി മുക്കം കനറാബാങ്ക് പരിസരത്ത് ജീവനക്കാർ ധർണ നടത്തി. കനറാബാങ്ക് എംപ്ലോയീസ് യൂണിയൻ കേന്ദ്ര കമ്മിറ്റി അംഗം ബിജീഷ് ഭാസ്കർ ഉദ്ഘാടനം ചെയ്തു. വിജയൻ (ഫെഡറൽ ബാങ്ക്) അദ്ധ്യക്ഷത വഹിച്ചു. പി.സാദിക്കലി, വി.ടി.ജിഷ്ണു എന്നിവർ പ്രസംഗിച്ചു. മാനേജ്മെന്റ് അക്രമങ്ങൾ അവസാനിപ്പിക്കുക, ഉഭയകക്ഷികരാറും വ്യവസായ തർക്കനിയമങ്ങളും പാലിക്കുക, പ്രതികാരനടപടികൾ അവസാനിപ്പിക്കുക, അന്യായമായ പിരിച്ചുവിടലുകൾ തിരുത്തുക, ഔട്ട്സോഴ്സ് ജോലികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |