പാലാ . 19-ാമത് റവന്യൂ ജില്ലാ സ്കൂൾ അത്ലറ്റിക് മത്സരങ്ങൾ 7, 8, 9 തീയതികളിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, സെക്രട്ടറി ജോർജ്ജ് തോമസ്, പബ്ലിസിറ്റി കൺവീനർ രാജേഷ് ശ്രീഭദ്ര എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 98 ഇനങ്ങളിലാണ് മത്സരം. 13 സബ് ജില്ലകളിൽ നിന്ന് ഒന്ന്, രണ്ടാ സ്ഥാനം നേടിയവർ പങ്കെടുക്കും. മത്സരങ്ങളുടെ നടത്തിപ്പിന് വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു. നാളെ രാവിലെ 8 ന് മത്സരങ്ങൾ ആരംഭിക്കും. പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തും. സീനിയർ വിഭാഗം ആൺ, പെൺകുട്ടികളുടെ 5 കിലോമീറ്റർ നടത്ത മത്സരങ്ങളോടെയാണ് മേള ആരംഭിക്കുന്നത്. കായികമേളയുടെ ഉദ്ഘാടനം രാവിലെ 10 ന് ജോസ് കെ മാണി എം പി നിർവഹിക്കും. പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് അദ്ധ്യക്ഷത വഹിക്കും. 9 ന് വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മാണി സി കാപ്പൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം പി സമ്മാനങ്ങൾ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |