കോട്ടയം . മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സെമിനാരിയിലെ സെക്യൂരിറ്റി ജീവനക്കാരന് 25 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും. മാങ്ങാനം ആനത്താനം പള്ളിനീരാക്കൽ വീട്ടിൽ വർഗീസിനെയാണ് (ബാബു, 60) കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി കെ എൻ സുജിത്ത് ശിക്ഷിച്ചത്. പോക്സോ ആറാം വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കഠിന തടവും അനുഭവിക്കണം. പോക്സോ 10ാം വകുപ്പ് പ്രകാരം 5 വർഷം കഠിന തടവും 50000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം തടവും അനുഭവിക്കണം. 2016 മേയ് മുതൽ 2017 ഡിസംബർ 31 വരെയുള്ള കാലയളവിലാണ് സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |