SignIn
Kerala Kaumudi Online
Thursday, 19 September 2024 1.44 PM IST

സർക്കാർ അനാസ്ഥ വെടിയണം, ജോസഫ്.

Increase Font Size Decrease Font Size Print Page
jospeh

കോട്ടയം . നിത്യോപയോഗ സാധന വില ഇരട്ടിയിലധികം വർദ്ധിച്ചിട്ടും വിപണിയിൽ ഇടപെടാൻ തയ്യാറാകാതെ സംസ്ഥാന സർക്കാർ അനാസ്ഥ കാട്ടുകയാണന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ 5 വർഷവും വർദ്ധനവ് ഉണ്ടാകില്ലന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നൽകിയ വാഗ്ദാനം പാലിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. വിപണിയിൽ ഇടപെട്ട് വില നിലവാരം പിടിച്ച് നിറുത്താൻ സിവിൽ സപ്ലൈസ് കോർപ്പറേഷൻ, കൺസ്യൂമർ ഫെഡറേഷൻ എന്നിവർ യാതൊരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ വകുപ്പ് മേധാവികൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.