കോട്ടയം . കേരളാ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ വൈദ്യുതിഭവന് മുൻപിൽ കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ ധർണ നടത്തി. ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. വൈദ്യുതി നിയമ ഭേതഗതി ബിൽ പ്രാബല്യത്തിൽ വന്നാൽ സാധാരക്കാർക്ക് വൈദ്യുതി കിട്ടാക്കനിയും ക്രോസ് സബ്സിഡി ലഭ്യമല്ലാതെയുമാകും. വൈദ്യുതി കൺകറന്റ് ലിസ്റ്റിൽ വരുന്നതിനാൽ കേരളത്തിൽ വൈദ്യുതി മേഖല സ്വകാര്യവത്ക്കരിക്കില്ലെന്ന് നിയമം പാസാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ പി സുനിൽകുമാർ അദ്ധ്യക്ഷനായി. ഡി സി സി വൈസ് പ്രസിഡൻ്റ് മാരായ ബിജു പുന്നത്താനം, എ കെ ചന്ദ്രമോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |