തിരുവല്ല : കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സമ്പൂർണ സാന്ത്വന പരിചരണ പ്രഖ്യാപനം ഇന്ന് രാവിലെ 10ന് പാലിയേക്കര സെന്റ് ജോർജ് പാരിഷ് ഹാളിൽ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി സജി ചെറിയാൻ സമ്പൂർണ പാലിയേറ്റീവ് പരിചരണ പ്രഖ്യാപനം നടത്തും. കനിവ് പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി. ആന്റണി അധ്യക്ഷനാകും. പി.ആർ.പി.സി. രക്ഷാധികാരി കെ.പി.ഉദയഭാനു, മാത്യു ടി.തോമസ് എം.എൽ.എ എന്നിവർ പ്രസംഗിക്കും. പാലിയേറ്റീവ് സോണൽ രക്ഷാധികാരി സി.ജി.കുഞ്ഞുമോൻ മരണശേഷമുള്ള തന്റെ ശരീരം മെഡിക്കൽ കോളേജിന് കൈമാറുന്ന സമ്മതപത്രം ചടങ്ങിൽ ഏറ്റുവാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |