SignIn
Kerala Kaumudi Online
Thursday, 19 September 2024 1.07 PM IST

അഖില കേരള മാരാർ ക്ഷേമസഭ സംസ്ഥാന സമ്മേളനം

Increase Font Size Decrease Font Size Print Page
marar

തൃശൂർ: അഖില കേരള മാരാർ ക്ഷേമസഭ സംസ്ഥാന സമ്മേളനവും പുരസ്‌കാരദാനവും ചിന്മയ മിഷൻ നീരാഞ്ജലി ഹാളിൽ നാളെ നടക്കും. രാവിലെ 8.30ന് പതാക വന്ദനത്തോടെ സമ്മേളനം ആരംഭിക്കും. തുടർന്ന് കലാപരിപാടികൾ നടക്കും. 2ന് നടക്കുന്ന പൊതുസമ്മേളനം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും. വാദ്യരത്‌ന പുരസ്‌കാരം ചോറ്റാനിക്കര വിജയൻ മാരാർക്കും കർമ്മശ്രേഷ്ഠ പുരസ്‌കാരം കുമരപുരത്ത് ശങ്കരൻകുട്ടി മാരാർക്കും കലാചാര്യ പുരസ്‌കാരം കല്ലേക്കുളങ്ങര അച്ചുതൻകുട്ടി മാരാർ, ശശിധര മാരാർ, ചെറുതാഴം കുഞ്ഞിരാമ മാരാർ, എൻ.ജി മാധവക്കുറുപ്പ്, പി. ബാലകൃഷ്ണമാരാർ എന്നിവർക്കും സമ്മാനിക്കും. പരിയാരത്ത് നാരായണ മാരാർ പുരസ്‌കാരം തായങ്കാവ് രാജൻമാരാരും ടി.എം.ആർ എൻഡോവ്‌മെന്റ് കുമരിയിൽ ശങ്കരനാരായണ മാരാരും ഏറ്റുവാങ്ങും. കെ.എസ്.സി മാരാർ, പി.വി രാജശേഖരൻ, ഊരമന രാജേന്ദ്രൻ മാരാർ എന്നിവരെ ആദരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, MARAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.