SignIn
Kerala Kaumudi Online
Thursday, 19 September 2024 10.07 AM IST

പി സി ജോർജ് ഉപവസിക്കും.

Increase Font Size Decrease Font Size Print Page
george

കോട്ടയം . കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയ്ക്ക് പരിഹാരം കാണാൻ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേരള ജനപക്ഷം ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ ഭാഗമായി 22 ന് കോട്ടയം കളക്ടറേറ്റിന് മുൻപിൽ ഉപവാസസമരം നടത്തുമെന്ന് ജനപക്ഷം ചെയർമാൻ പി സി ജോർജ് അറിയിച്ചു. റബറിന് 250 രൂപ തറവിലയായി വർദ്ധിപ്പിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന എൽ ഡി എഫ് സർക്കാർ വില 140 ആയിട്ടും അനങ്ങാപ്പാറനയം തുടരുകയാണ്. റബർ പാൽ വാങ്ങാൻ പോലും ആളില്ലാതായി. സംസ്ഥാനത്തെ 12 ലക്ഷത്തോളം വരുന്ന കർഷകരുടെ ജീവിതം വഴിമുട്ടി. കാപ്പി, ഏലം, കുരുമുളക് വിപണികളിലും സർക്കാർ ഇടപെടലുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.