കോഴിക്കോട്: ആര്യവൈദ്യ വിലാസിനി വൈദ്യശാലയുടെ ഒരുവർഷം നീളുന്ന ശതാബ്ദി ആഘോഷത്തിന് തുടക്കമായി. 'ആയുർശതം 22' ശ്രീനാരായണ സെന്റിനറി ഹാളിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷയായി. എഴുത്തുകാരൻ ടി. പത്മനാഭൻ അനുഗ്രഹ പ്രഭാഷണം നടത്തി. എം.കെ.രാഘവൻ എം.പി വിശിഷ്ടാതിഥിയായി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വൈദ്യശാലയുടെ കോസ്മെറ്റിക്സ് ബ്രാൻഡായ ഗ്ലോവേദയുടെ ലോഗോ നോർക്ക ഡയറക്ടർ ഡോ. മാധവൻ അനിരുദ്ധൻ പ്രകാശിപ്പിച്ചു. കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം വാര്യർ, പി.വി. ചന്ദ്രൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. കെ. സി. അജിത്ത് കുമാർ, ആയുർവേദ മെഡിക്കൽ മാനുഫാക്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഡി.രാമനാഥൻ, ആര്യവൈദ്യ വിലാസിനി മാനേജിംഗ് ഡയറക്ടർ ഡോ. മനോജ് കാളൂർ, ടി. വേലായുധൻ എന്നിവർ പ്രസംഗിച്ചു.
ആയുർവേദത്തിലെ ശാസ്ത്രീയവശങ്ങൾ ചർച്ചചെയ്യുന്ന 'റീ ഇമാജിനിംഗ് റിസർച്ച് ഇൻ ആയുർവേദ' എന്ന വിഷയത്തിൽ നടന്ന ചർച്ച മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഡോ.മധു കെ.പി, ഡോ.വിനോദ് കുമാർ എം.വി, ഡോ. ഋഷികേശ് ദാംലെ, ഡോ. ശ്രീജിത്ത് കുമാർ, അഡ്വ.എം രാജൻ, ഡോ. റീജാ മനോജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |