കോട്ടയം. അടുത്തവർഷത്തോടെ മീസിൽസ് റൂബെല്ല രോഗം തുടച്ചുമാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായി ജില്ലാതല കർമസമിതി യോഗം ചേർന്നു. എം.ആർ.സി.വി.വാക്സിനുകൾ രണ്ടുഡോസാണ്. ഈ വാക്സിനേഷൻ 95 ശതമാനം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആരോഗ്യകുടുംബക്ഷേമ വകുപ്പും ദേശീയ ആരോഗ്യദൗത്യവുമാണ് നിർമാർജന ദൗത്യമേറ്റെടുത്തിട്ടുള്ളതെങ്കിലും വനിതാശിശു വികസന വകുപ്പ്, കുടുംബശ്രീ, മെഡിക്കൽ കോളേജുകൾ, തദ്ദേശ സ്വയംഭരണവകുപ്പ്, തൊഴിൽ വകുപ്പ്, ആയുഷ്, ഇ.എസ്.ഐ., വിദ്യാഭ്യാസ വകുപ്പ്, പട്ടിക വർഗക്ഷേമ വകുപ്പ്, ഷിഷറീസ് വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെ ലക്ഷ്യം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. കൃത്യസമയത്ത് വാക്സിനേഷൻ ലഭിക്കാത്ത അഞ്ചുവയസിൽ താഴെയുള്ള കുട്ടികളുടെ പട്ടിക ആരോഗ്യകുടുംബക്ഷേമ വകുപ്പുവഴി തയാറാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |