കാസർകോട്:ഉത്തരാഖണ്ഡിൽ വച്ച് നടത്തപ്പെടുന്ന 48ാ മത് ജൂനിയർ നാഷനൽ കബഡി ചാമ്പ്യൻഷിപ്പിൽ കൗശിക് ചെന്നിക്കര, വൈഭവ കുട്ലു എന്നിവർ കേരളത്തെ പ്രതിനിധീകരിക്കും. ഈ മാസം 17 മുതൽ 20 വരെ.ജാർഖണ്ഡിൽ വച്ച് നടക്കുന്ന 32 മത് സബ് ജൂനിയർ നാഷണൽ കബഡി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിലേക്ക് ഋത്വിക് ചെന്നിക്കരയ്ക്കും അവസരം ലഭിച്ചു. മൂന്നുപേരും മുൻ അന്തർദേശീയ താരവും എൻ.ഐ.എസ്. കോച്ചുമായ ജഗദീഷ് കുമ്പളയുടെ കീഴിൽ കുമ്പളയിലെ ജെ. കെ. കബഡി അക്കാഡമിയിലാണ് പരിശീലനം നേടിയത്.കൗശിക് ചെന്നിക്കര ,ഋത്വിക് ചെന്നിക്കര എന്നിവർ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജില്ലാ സെക്രട്ടറി നാരായണ പൂജാരിയുടെ മക്കളാണ്.വൈഭവ് കുഡ്ലുവിലെ ദയാനന്ദന്റെ മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |