കാഞ്ഞങ്ങാട് :പുല്ലൂർ ഗവ.യു.പി സ്ക്കൂളിന് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ്. എട്ട് ക്ലാസ് മുറികളുള ഇരുനില കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. 17ന് ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി കെട്ടിടം ഉദ്ഘാടനം ചെയ്യും. രാജ്മോഹൻ ഉണ്ണിത്താൻ എം പി, സി.എച്ച് കുഞ്ഞമ്പു എം.എൽ.എ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാട സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ സി.കെ.അരവിന്ദാക്ഷൻ , ജനറൽകൺവീനർ വി.വി.പ്രഭാകരൻ, കെ.ബാബു, ഷാജി എടമുണ്ട എം.വി.രവീന്ദ്രൻ ,എൻ പ്രകാശൻ , അനിൽ പുളിക്കാൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |