കോന്നി: മലയോര നിവാസികളെ ബാധിക്കുന്ന ബഫർസോൺ വിഷയത്തിൽ . ജനങ്ങളുടെ ആശങ്ക അകറ്റാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്( എം) നിയോജകമണ്ഡലം പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ക്യാപ്റ്റൻ സി.വി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്സ്, സംസ്ഥാന ട്രഷറർ എൻ.എം.രാജു, എബ്രഹാം വാഴയിൽ, സന്തോഷ് കുമാർ വി.കെ, ജോർജ് മോഡി,ജയിംസ് തോമസ്,രാജു ഫിലിപ്പ്, റെജി തോമസ്,ജോൺ ഇ. എം, സണ്ണി ജോർജ്, അനീഷ് കുമാർ വി.കെ, ജോയ് കുറ്റിയിൽ, ഷിബു കോയിക്കലെത്ത്,ബാബു കാവടശേരിൽ,ജോൺസൺ മൈലപ്ര,അശോകൻ ചിറ്റാർ, യൂസഫ്.എം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |