മട്ടന്നൂർ: കാലവർഷക്കെടുതിയിൽ തകർന്ന മട്ടന്നൂർ നിയോജക മണ്ഡലത്തിലെ പത്ത് റോഡുകളുടെ അടിയന്തിര അറ്റകുറ്റപണികൾക്ക് ഒരു കോടി രൂപ അനുവദിച്ചു. റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിന് അടിയന്തിര അറ്റകുറ്റപ്പണികൾക്ക് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലായിൽ കെ.കെ.ശൈലജ എം.എൽ.എ റവന്യൂ മന്ത്രി കെ.രാജന് നിവേദനം നൽകിയിരുന്നു ഇതിനെ തുടർന്നാണ് മട്ടന്നൂർ നഗരസഭയിലെ 9 റോഡുകൾക്കും കോളയാട് പഞ്ചായത്തിലെ ഒരു റോഡിനും ഉൾപ്പെടെ പത്ത് റോഡുകൾക്ക് 10 ലക്ഷം രൂപ വീതം അറ്റകുറ്റപ്പണികൾക്ക് അനുവദിച്ചത്. എത്രയും പെട്ടന്ന് റോഡുകളുടെ എസ്റ്റിമേറ്റ് ലഭ്യമാക്കി പ്രവൃത്തി പൂർത്തീകരിക്കുമെന്ന് കെ.കെ. ശൈലജ എം.എൽ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |