കോഴിക്കോട്: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ താത്കാലിക ഓഫീസ് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമാണം പൂർത്തീകരിക്കുന്നത് വരെ ഡി.സി.സി ഓഫീസ് താത്കാലികമായി കെ.പി.സി.സിയുടെ റീജിയണൽ ഓഫീസ് കെട്ടിടത്തിൽ (വെസ്റ്റ്ഹിൽ എൻജിനീയറിംഗ് കോളേജിന് മുമ്പിലുള്ള ഐ.എൻ.ടി.യു.സി ഓഫീസ്) ആണ് പ്രവർത്തിക്കുക. പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എം. നിയാസ്, അഡ്വ.കെ.ജയന്ത്, കെ.പി.സി.സി അംഗം കെ.രാമചന്ദ്രൻ, എ.ഐ.സി.സി അംഗം എം.ഹരിപ്രിയ, ഡി.സി.സി മീഡിയ സെൽ ചെയർമാൻ അഡ്വ. എം.രാജൻ, ഡി.സി.സി ഭാരവാഹികളായ പി.ഗണേഷ്ബാബു, രാജേഷ് കീഴരിയൂർ, മോഹൻ പാറക്കടവ്, പി.കുഞ്ഞിമൊയ്തീൻ, ഷാജിർ അറാഫത്ത്, പി.വി. ബിനീഷ്കുമാർ, വി.സമീജ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, ബ്ലോക്ക് പ്രസിഡന്റ് സി.പി. സലീം, കെ.യാഹു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |