SignIn
Kerala Kaumudi Online
Thursday, 19 September 2024 12.07 PM IST

അഗ്‌നി രക്ഷാസേന ബോധവത്കരണം

Increase Font Size Decrease Font Size Print Page
sabari

ശബരിമല : ശബരിമലയിൽ അഗ്‌നി ബാധയുണ്ടായാൽ എങ്ങനെ പ്രതിരോധിക്കാം, പ്രാഥമിക ഘട്ടത്തിൽ അഗ്‌നിബാധ എങ്ങനെ തടയാം, വ്യത്യസ്തയിനം ഫയർ എക്‌സിങ്ങ്യൂഷറുകളും അവയുടെ ഉപയോഗം തുടങ്ങി വിവിധ വിഷയങ്ങളിൽ അഗ്‌നി രക്ഷാ സേന ബോധവത്കരണ ക്ലാസ് നടത്തി. ദേവസ്വം ബോർഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ദേവസ്വം സെക്രട്ടറി എച്ച്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സന്നിധാനം അഗ്‌നി രക്ഷാ സേന സ്‌പെഷ്യൽ ഓഫീസർ എസ്. സൂരജ് അദ്ധ്യക്ഷത വഹിച്ചു.
വിവിധയിനം എക്‌സിങ്ങ്യുഷറുകളും അവയുടെ ഉപയോഗവും പ്രവർത്തന രീതിയും പരിചയപ്പെടുത്തുന്നതായിരുന്നു ക്ലാസ്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, സി.പി.ആർ എങ്ങനെ നൽകാം, തീ പിടുത്തിന്റെ തോത് എങ്ങനെ കുറയ്ക്കാം, ഗ്യാസ് സിലിണ്ടറുകളിൽ മുഖന ഉണ്ടാകുന്ന തീപിടുത്തം എങ്ങനെ ലഘൂകരിക്കാം തുടങ്ങി അടിയന്തര അപകട സാഹചര്യങ്ങളിൽ
പൊതുജനങ്ങൾ എങ്ങനെ പ്രവർത്തിക്കണം എന്നതടക്കമുള്ള വിഷയങ്ങളെക്കുറിച്ചായിരുന്നു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.
സ്റ്റേഷൻ ഓഫീസർ എസ് ഗോപകുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. വിജയൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്. രാജശേഖരൻ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഫയർ ആന്റ് റസ്‌ക്യു ഓഫീസർമാരായ യു.ടി സുമേഷ്, ഹരേഷ് എസ്, ജീവൻ.വി എന്നിവർ ക്ലാസുകൾ നയിച്ചു. ഹോട്ടൽ തൊഴിലാളികൾ, ശബരിമലയിലെ വിവിധ പ്ലാന്റ് ജീവനക്കാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങി നിരവധി പേർ ബോധവത്കരണ ക്ലാസിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.