മാവൂർ: നിത്യോപയോഗ സാധനങ്ങളുടെയും, നിർമ്മാണവസ്തുക്കളുടെയും വിലവർദ്ധനവിൽ പ്രതിഷേധിച്ച് മുസ്ലീംലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രക്ഷോഭപരിപാടിയുടെ ഭാഗമായി ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവൂരിൽ സായാഹ്നധർണ നടത്തി. പ്രസിഡന്റ് കെ.ആലി ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മങ്ങട്ട് അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു.
മുസ്ലിംയൂത്ത് ലീഗ് മലപ്പുറം ജില്ലാസെക്രട്ടറി അഡ്വ.എം.കെ.സി.നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലീംലീഗ് നിയോജകമണ്ഡലം സെക്രട്ടറി എൻ.പി.അഹമ്മദ്, എം.ഇസ്മായിൽ, ടി.ടി.എ.ഖാദർ ,ഹബീബ് ചെറൂപ്പ, പി.ബീരാൻ കുട്ടി, എ.കെ.മുഹമ്മദലി, പി.ഉമ്മർ, ടി.കെ.അബ്ദുല്ലക്കോയ, യു.എ.ഗഫൂർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ടി.ഉമ്മർ സ്വാഗതവും സെക്രട്ടറി എം.പി.അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |