അടൂർ : പട്ടികജാതി വകുപ്പും കിലയും സംയുക്തമായി സംഘടിപ്പിച്ച എസ്. സി പ്രൊമോട്ടർമാർക്കും കമ്മ്യൂണിറ്റി സോഷ്യൽ വർക്കർമാർക്കുമുള്ള റസിഡൻഷ്യൽ പരിശീലന പരിപാടി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. . പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. കെ. ഷാജു അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഓഫീസർമാരായ ആർ. രഘു, ബഞ്ചമിൻ, ജനകീയാസൂത്രണം ഫെസിലിറ്റേറ്റർ എ. ആർ. അജീഷ് കുമാർ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ അജിത് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |